Monday, January 17, 2011

പ്ലാസ്റ്റിക് മാലിന്യ മുക്ത ബോധവല്‍ക്കരണ റാലി

പ്ലാസ്റ്റിക് മാലിന്യമുക്ത നഗരം - ബോധവല്‍ക്കരണ റാലി


ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ജെ.ആര്‍.സി യുടേയും ഗ്രീന്‍ഹില്‍സ് നേച്ച്വര്‍ ക്ലബിന്റേയും സംയുക്താഭിമുകഖ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പാലാഴി അങ്ങാടി കേന്ദ്രമാക്കി ബോധവല്‍ക്കരണ റാലി നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബാലന്‍ റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹയര്‍സെക്കണ്ടറി സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ പത്മകുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാ നായര്‍, അദ്ധ്യാപകരായ അനില്‍ കുമാര്‍, ശ്രീലത തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
















പ്ലാസ്റ്റിക് മാലിന്യമുക്ത കാമ്പസ്

പ്ലാസ്റ്റിക് മാലിന്യമുക്ത കാമ്പസ്


കോഴിക്കോട് നഗരം പ്ലാസ്റ്റിക് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാമ്പസ് പ്ലാസ്റ്റിക് മാലിന്യമുക്തമായി പ്രഖ്യാപിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ജീജ പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പരിസ്ഥിതി ക്ലബ് കണ്‍വീനറും മാപ് കോ-ഓര്‍ഡിനേറ്ററുമായ ഗീതാ നായര്‍ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രതിജ്ഞയെടുത്തു. മാപ് വിദ്യാര്‍ത്ഥി കോ-ഓര്‍ഡിനേറ്റര്‍ ശ്രീരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഠന വിനോദയാത്ര

പഠന – വിനോദ യാത്ര 2010-11


സ്കൂളില്‍ നിന്നും 2010-11 വര്‍ഷത്തെ പഠന – വിനോദ യാത്ര മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കായിരുന്നു. നാല് ദിവസത്തെ യാത്രയില്‍ 60 വിദ്ധ്യാര്‍ത്ഥികളും 14 അദ്ധ്യാപകരും പങ്കെടുത്തു.

സന്ദര്‍ശിച്ച സ്ഥലങ്ങള്‍

മൈസൂര്‍ പാലസ്, മൈസൂര്‍ ആര്‍ട്ട് ഗാലറി, ചാമുണ്ടി ഹില്‍സ്, സെന്റ് ഫിലോമിന ചര്‍ച്ച്, മൈസൂര്‍ മൃഗശാല, ശ്രീരംഗപ്പട്ടണം, പക്ഷിസങ്കേതം, വൃന്ദാവന്‍ പാര്‍ക്ക്, കബ്വന്‍ പാര്‍ക്ക്, വിശ്വേശരയ്യ്യാ ടെക്നോളജിക്കല്‍ മ്യൂസിയം, ലാല്‍ബാഗ് പാര്‍ക്ക്, യശ്വന്തപുരം ടെമ്പിള്‍.



മൈസൂര്‍ പാലസ്

സെന്റ് ഫിലോമിന ചര്‍ച്ച്

സെന്റ് ഫിലോമിന ചര്‍ച്ച്



മൈസൂര്‍ മൃഗശാല

മൈസൂര്‍ മൃഗശാല

മൈസൂര്‍ മൃഗശാല

മൈസൂര്‍ മൃഗശാല

മൈസൂര്‍ മൃഗശാല

ടിപ്പുസൂല്‍ത്താന്റെ വേനല്‍കാല വസതി

ടിപ്പുവിന്റെ ശവകുടീരം

ടിപ്പുവിന്റെ ശവകുടീരം

വൃന്ദാവന്‍ പാര്‍ക്ക്

വൃന്ദാവന്‍ പാര്‍ക്ക്

ലാല്‍ബാഗ്

ലാല്‍ബാഗ് ഗ്ലാസ് പാലസ്


Sunday, January 9, 2011

പ്രകൃതി പഠന യാത്ര

പ്രകൃതി പഠന യാത്ര

സ്കൂളിലെ ഗ്രീന്‍ ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ കെ.എഫ്.ആര്‍.(കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നിലമ്പൂരിലെ ജൈവ വിഭവ ഉദ്യാനം, തേക്ക് മ്യൂസിയം, കനോലി പ്ലോട്ട് എന്നിവ സന്ദര്‍ശിച്ചു. 80 വിദ്യാര്‍ത്ഥികളും 8 അധ്യാപകരും പഠനയാത്രയില്‍ പങ്കെടുത്തു.





ജൈവ വിഭവ ഉദ്യാനം

പരിസ്ഥിതി വിദ്യാഭ്യാസവും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. ഇതില്‍ ഓര്‍ക്കിഡ് ഗൃഹം, പന്നല്‍ ഗൃഹം, ജല സസ്യോദ്യാനം, പായലുകളുടേയും മോസ്സുകളുടേയും ഗൃഹം, മരുപ്രദേശിനികളുടേയും രസസമൃദ്ധമായ സസ്യങ്ങളുടേയും ഉദ്യാനം, ശിലോദ്യാനം, പന്നവര്‍ഗ്ഗോദ്യാനം, ഔഷധ സസ്യോദ്യാനം, മുളകളുടെ ഉദ്യാനം, ശലഭോദ്യാനം, മഹാശിലായുഗ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

തേക്ക് മ്യൂസിയം

ഇന്ത്യയിലെ ഏകതേക്കുമ്യൂസിയം ആണ് ഇത്. പോര്‍ച്ചുഗീസുകാരനായ കനോലി സായ്പിന്റെ ആത്മാര്‍ത്ഥമായ ശ്രമമാണ് തേക്ക് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് വഴി തെളിയിച്ചത്. തേക്കിന്‍ വിത്തുകളുടെ തെരെഞ്ഞെടുപ്പ് മുതല്‍ തേക്ക് വൃക്ഷങ്ങളുടെ ഗ്രേഡിംഗ് വരെയുള്ള കാര്യങ്ങള്‍ ചിട്ടയായി ചിത്രീകരിച്ചു. തേക്കിന്‍ തടികൊണ്ടുള്ള ഫര്‍ണിച്ചറുകളുടെ സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൂറു വര്‍ഷം പ്രായമുള്ള തേക്കിന്റെ പ്ലെസിമെനുകള്‍ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

കനോലി പ്ലോട്ട്

ലോകത്തിലെ ആദ്യത്തെ തേക്ക്തോട്ടമാണ് കനോലി പ്ലോട്ട്. 1846ല്‍ നട്ടുപിടിപ്പിച്ച തേക്ക് തോട്ടത്തിന്റെ ഭാഗമാണ് ഇന്ന് നിലനില്‍ക്കുന്ന കനോലി പ്ലോട്ട്. 1933ല്‍ 14.8 ഏക്കര്‍ തോട്ടം കനോലി പ്ലാന്റേഷന്‍ എന്ന പേരില്‍ ഗവേഷണ ആവശ്യത്തിനുവേണ്ടി ഒരു സ്ഥിര സംരക്ഷണ പ്ലോട്ടായി സംരക്ഷിക്കുന്നു. 1943 ല്‍ ഇതില്‍ നിന്നും രണ്ടാം ലോകമഹായൂദ്ധത്തില്‍ പങ്കെടുക്കുന്ന സഖ്യ കക്ഷികളുടെ തടി ആവശ്യങ്ങള്‍ക്കായി 9.1 ഏക്കര്‍ മുറിച്ചുമാറ്റി. ബാക്കിയുള്ള 5.7ഏക്കര്‍ ഇപ്പോള്‍ ചരിത്രപരവും ഗവേഷണ പരവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.



Monday, January 3, 2011

ഓണാഘോഷം 2010

ഓണാഘോഷം 2010


ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ ഓണപ്പുക്കള മത്സരം, ഉറിയടി മത്സരം, സുന്ദരിക്ക് പൊട്ടുകുത്തല്‍ മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. കെ.രാജേന്ദ്രന്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. ബാബുരാജന്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി.


പ്രകൃതി പഠന യാത്ര

പ്രകൃതി പഠന യാത്ര

സ്കൂലിലെ ഗ്രീന്‍ ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിലും, കടലുണ്ടി തടി ഡിപ്പോ ഓഫീസിലും അവിടുത്തെ ജൈവ വിഭവ ഉദ്യാനവും സന്ദര്‍ശിച്ചു. 90 വിദ്യാര്‍ത്ഥികളും 9 അധ്യാപകരും പഠനയാത്രയില്‍ പങ്കെടുത്തു.

കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വ്

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ് കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിന്റെ പരിധിയില്‍ വരുന്നത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ്വ് ആണിവിടം. ഇവിടുത്തെ പ്രദേശങ്ങള്‍ ഒരു പ്രത്യേക ജൈവ വ്യവസ്ഥയുടെ ഭാഗമാണ്. അഴിമുഖവും, പുഴയും, മണല്‍ തിട്ടകളും, വേലിയേറ്റ – വേലിയിറക്ക പ്രതിഭാസവും, കണ്ടല്‍ക്കാടുകളും, തീര സമതല പ്രദേശങ്ങളും മറ്റും ജൈവ വൈവിധ്യത്തിന് കളമൊരുക്കുന്നു. വിദൂര ദേശങ്ങളില്‍ നിന്ന് വരുന്ന നിരവധിയിനം ദേശാടന പക്ഷികളുടെ താവളമാണിവിടം. കൂടാതെ അനേകയിനം മത്സ്യങ്ങള്‍, ഞണ്ടുകള്‍, തവളകള്‍, കടലാമകള്‍ ഉള്‍പ്പെടെയുള്ള ഉരകങ്ങള്‍, സസ്തനികള്‍ മുതലായവയുടെ ആവാസകേന്ദ്രം കൂടിയാണിത്.


ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...