Sunday, January 9, 2011

പ്രകൃതി പഠന യാത്ര

പ്രകൃതി പഠന യാത്ര

സ്കൂളിലെ ഗ്രീന്‍ ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ കെ.എഫ്.ആര്‍.(കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നിലമ്പൂരിലെ ജൈവ വിഭവ ഉദ്യാനം, തേക്ക് മ്യൂസിയം, കനോലി പ്ലോട്ട് എന്നിവ സന്ദര്‍ശിച്ചു. 80 വിദ്യാര്‍ത്ഥികളും 8 അധ്യാപകരും പഠനയാത്രയില്‍ പങ്കെടുത്തു.





ജൈവ വിഭവ ഉദ്യാനം

പരിസ്ഥിതി വിദ്യാഭ്യാസവും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. ഇതില്‍ ഓര്‍ക്കിഡ് ഗൃഹം, പന്നല്‍ ഗൃഹം, ജല സസ്യോദ്യാനം, പായലുകളുടേയും മോസ്സുകളുടേയും ഗൃഹം, മരുപ്രദേശിനികളുടേയും രസസമൃദ്ധമായ സസ്യങ്ങളുടേയും ഉദ്യാനം, ശിലോദ്യാനം, പന്നവര്‍ഗ്ഗോദ്യാനം, ഔഷധ സസ്യോദ്യാനം, മുളകളുടെ ഉദ്യാനം, ശലഭോദ്യാനം, മഹാശിലായുഗ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

തേക്ക് മ്യൂസിയം

ഇന്ത്യയിലെ ഏകതേക്കുമ്യൂസിയം ആണ് ഇത്. പോര്‍ച്ചുഗീസുകാരനായ കനോലി സായ്പിന്റെ ആത്മാര്‍ത്ഥമായ ശ്രമമാണ് തേക്ക് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് വഴി തെളിയിച്ചത്. തേക്കിന്‍ വിത്തുകളുടെ തെരെഞ്ഞെടുപ്പ് മുതല്‍ തേക്ക് വൃക്ഷങ്ങളുടെ ഗ്രേഡിംഗ് വരെയുള്ള കാര്യങ്ങള്‍ ചിട്ടയായി ചിത്രീകരിച്ചു. തേക്കിന്‍ തടികൊണ്ടുള്ള ഫര്‍ണിച്ചറുകളുടെ സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൂറു വര്‍ഷം പ്രായമുള്ള തേക്കിന്റെ പ്ലെസിമെനുകള്‍ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

കനോലി പ്ലോട്ട്

ലോകത്തിലെ ആദ്യത്തെ തേക്ക്തോട്ടമാണ് കനോലി പ്ലോട്ട്. 1846ല്‍ നട്ടുപിടിപ്പിച്ച തേക്ക് തോട്ടത്തിന്റെ ഭാഗമാണ് ഇന്ന് നിലനില്‍ക്കുന്ന കനോലി പ്ലോട്ട്. 1933ല്‍ 14.8 ഏക്കര്‍ തോട്ടം കനോലി പ്ലാന്റേഷന്‍ എന്ന പേരില്‍ ഗവേഷണ ആവശ്യത്തിനുവേണ്ടി ഒരു സ്ഥിര സംരക്ഷണ പ്ലോട്ടായി സംരക്ഷിക്കുന്നു. 1943 ല്‍ ഇതില്‍ നിന്നും രണ്ടാം ലോകമഹായൂദ്ധത്തില്‍ പങ്കെടുക്കുന്ന സഖ്യ കക്ഷികളുടെ തടി ആവശ്യങ്ങള്‍ക്കായി 9.1 ഏക്കര്‍ മുറിച്ചുമാറ്റി. ബാക്കിയുള്ള 5.7ഏക്കര്‍ ഇപ്പോള്‍ ചരിത്രപരവും ഗവേഷണ പരവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.



No comments:

Post a Comment

ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...