Saturday, October 31, 2009

അവന്‍റെ ലോകം

അവന്‍റെ ലോകം

ഞാന്‍,
തൂലികയുടെ കൂട്ടുകാരന്‍
എനിക്കു ചിലതു പറയണം
ചിലതല്ല; ഒന്നുമാത്രം - അതവനെക്കുറിച്ചാണ്
അവന്‍ പറയും
"ഞാനിരിക്കുന്നു
നാല്ചുവരുകള്‍ക്കുള്ളില്‍
അറിയുക ഞാന്‍ ബന്ധിതനല്ല
ഇതാണെന്‍ ലോകം
ഇവിടെ ഞാന്‍ സൗഹൃദസമ്പന്നനാണ്
ലോകം വിരല്‍ത്തുമ്പില്‍
അത് സുന്ദരമാണ്

ഇനി ഞാന്‍;
നിന്‍റെ ലോകത്ത്‌ ശലഭങ്ങളുണ്ടോ?
മൈക്രോ ചിപ്പുകളുണ്ട്
അമ്മയുടെ താരാട്ടു പാട്ട് നീ കേട്ടുവോ ?

റെക്കോഡ്‌ ചെയ്തിരിക്കുന്നു.

! അമ്മ ബിസിയയിരിക്കും.

മഴയില്‍ കളിച്ചതിനച്ച്ചന്‍ ശകാരിച്ചുവോ?
ഇല്ല! പപ്പയിഗ്ലാണ്ടിലാ - പിന്നെ
മഴയത്തു ഞാന്‍ റെയ്ന്‍ കോട്ടിടും

ഗാന്ധിയരെന്നറിയുവോ ?

ഗാന്ധിയാണഗിള്‍......! ഇന്ത്യയുടെ പപ്പ.

ഭാവിയിന്ത്യന്‍പൌരനത്രെയിവന്‍
ഞാന്‍ തൂലികയുടെ കൂട്ടുകാരന്‍

അറിയുക ഞാന്‍ ബന്ധിതനല്ല....?

(റാഷിദ, ഒന്‍പതാം തരം)

Thursday, October 29, 2009

ഭാഗ്യവാന്‍

ഭാഗ്യവാന്‍

എനിക്ക് ലഭിക്കാത്തതൊന്നും നിനക്ക്‌ ലഭിച്ചില്ല.
എനിക്ക് ലഭിച്ചതുപോലും നിനക്ക്‌ ലഭിച്ചില്ല.
എന്നിട്ടും നീയെത്രയോ ഭാഗ്യവാന്‍
ഞാന്‍ എത്രയോ നിര്‍ഭാഗ്യവാന്‍
ജീവിതത്തില്‍ എപ്പോഴും
നീയെന്‍റെ പിന്നാലെയുണ്ടായിരുന്നു
ഞാന്‍ കരയുമ്പോള്‍ നീയും കരഞ്ഞു.
ഞാന്‍ അനുഭവിച്ച ദാരിദ്ര്യം നീ
അറിഞ്ഞിരുന്നോ;
അറിയില്ല, പക്ഷെ...
എന്‍റെ മുഖം തളര്‍ന്നപ്പോള്‍
നിന്നിലും ഞാനത് കണ്ടു.
ഞാനെപ്പോഴും നിനക്ക്‌
വഴികാട്ടിയായിരുന്നു.
വേണ്ടെന്നു പറഞ്ഞിട്ടും
കല്ലും മുള്ളും നിറഞ്ഞ വഴികളില്‍
നീയും എന്നോടുകൂടെ വന്നു.
ജീവിതത്തില്‍ ഞാന്‍ ദുഃഖത്തിന്‍റെ
പലനിറങ്ങള്‍
ധരിച്ചു.
പക്ഷെ, ആ യാതനകള്‍ നിന്നില്‍ ഞാന്‍ ദര്‍ശിച്ചില്ല.
മൂകനും ബധിരനുമായ നീ ഞാന്‍ ശ്രവിച്ച
ദുസ്സഹ വാക്കുകള്‍ കേള്‍ക്കുകയോ
ഞാന്‍ പറഞ്ഞ നൊമ്പരങ്ങള്‍
പറയുകയോ ചെയ്തില്ല.
നിനക്കെന്തോ ഇരുട്ടിനെ ഭയമായിരുന്നു.
നിശീഥിനിയുടെ നീലപുതച്ച ദിനങ്ങളില്‍
അവ്യക്തമായി മാത്രമേ
ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ
.
എന്നിട്ടും നീ ഭാഗ്യവാന്‍

ഞാന്‍ നിര്‍ഭാഗ്യവാന്‍.
ഞാനൊരു ഭൗതിക ശരീരം മാത്രമായപ്പോള്‍
നീയും മാഞ്ഞുപോയി.
എന്നോടോപ്പമല്ലാതെ നീ
തനിയെ ഒന്നും ചെയ്തില്ല.
മരണത്തില്‍ ഞാന്‍ നിനക്ക്‌ കൂടെയുണ്ടായിരുന്നു.
നീയെന്‍ നിഴല്‍ മാത്രമായിരുന്നു.
നീ എത്രയോ ഭാഗ്യവാന്‍.

(ജമീമ സിദ്ദിഖ് , ഒന്‍പതാം തരം ബി)

ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...