Tuesday, November 3, 2009

വിട പറയുന്നു ഞാന്‍....

വിട പറയുന്നു ഞാന്‍....

സ്നേഹസ്സരോജമായ്‌
അന്നു നീയെന്നിലെ
മോഹസ്സരസില്‍
വിരിഞ്ഞ നേരം
ചിത്രശലഭ
മായ്‌ പാറിപ്പറന്നു നീ
മധുരം
നുകര്‍ന്നത് ഞാനറിഞ്ഞു.
നേരമെന്നുടെ കണ്‍കളിലിടം തേടി
വന്നുപോവുന്ന സത്യത്തെ ഞാനോര്‍പ്പൂ
ഒരു കീബോടും, ഒരു മൌസും
ഒരു മോണിറ്ററും വന്നപ്പോള്‍
ഞാനറിയാതെ മറന്നു പോയി
നിന്‍ തുടുത്ത കവിളിണകള്‍.

ഒരു മുറിയില്‍ തനിച്ചൊത്തിരി നേരം
ചിലവഴിച്ചു ഞാനാസത്യത്തിലൂടെ
നഷ്ടപ്പെടുത്തുന്നോരായുസ്സു ഞാന്‍
വേര്‍പാടിന്‍ ദുഃഖം ഗ്രസിച്ചു ഞാനാ-
ദ്യത്തെ തൂലിക ചലിപ്പിച്ചു.
അവനെന്നിലേക്കടുക്കുമ്പോള്‍
മുറിക്കകത്തുനിന്നുഞാന്‍
അസ്വസ്ഥനായി ഞാന്‍മാറിയന്നു
ഏകനാണു ഞാനനാഥനാണ് ഞാന്‍
എന്‍റെ സ്വാര്‍ത്ഥത എന്‍റെ മോഹങ്ങള്‍
പുരാണത്തില്‍ കലിയായിത്തീരുന്നു ഞാന്‍
അല്ലലിന്‍ ദേവത കയറിയിറങ്ങുന്ന
ക്ഷേത്ത്രതിന്‍ ഉടമയയിതീരുന്നു ഞാന്‍
തകരുന്നോരീ ജീവിതശേഷിപ്പ്‌
ഇടറുന്ന വിപഞ്ചിക സ്വരങ്ങള്‍
ഇണകള്‍ ഇടറുന്നു കവിളുകള്‍ ദ്രവിക്കുന്നു
ഇല്ല, ഞാനില്ല... വിടപറയുന്നു ഞാന്‍.
(അതുല്‍ ബാബു, പത്താം തരം ബി)

Monday, November 2, 2009

പ്രിയപ്പെട്ട ഗ്രാമത്തിന്

പ്രിയപ്പെട്ട ഗ്രാമത്തിന്


നിന്‍റെ ശാലീന സൌന്ദര്യത്തെക്കുറിച്ച് വര്‍ണിക്കാന്‍
ഞാന്‍ കവിയല്ല....
നിന്നെ കുറിച്ച് പാടാന്‍ ഞാന്‍ നെരുദയുമല്ല....
ഞാന്‍ വെറുമൊരു കാമുകന്‍
എന്നെ നിരാശപ്പെടുത്തരുതെ
ഞാന്‍ നിന്‍റെ മനോഹരദൃശ്യം പകര്‍ത്താം
ബട്ടണമര്‍ത്തി തെളിയും സ്ക്രീനില്‍
മണവും സൌന്ദര്യവും തട്ടിയകറ്റി
ഞാന്‍ പുതിയ വഴിവെട്ടുമ്പോള്‍
ഭയക്കുന്നു ഞാന്‍ - നിന്നെ മറക്കുമോ
അതിനാല്‍ ഞാന്‍ നല്‍കാം
മണവും മധുരവുമില്ലാത്ത ഒരോര്‍മ്മയഗ്നം
തന്നെ മറന്ന ദുഷ്യന്തനെ -
മോതിരം കാണിച്ചോര്‍മപ്പെടുത്തിയ
ശകുന്തളയെപ്പോലെ
സന്ദേശങ്ങളയച്ച് ഓര്‍മപ്പെടുത്തുക നീയെന്നെ
വിട തരൂ തോഴീ.... പോകട്ടെ ഞാന്‍....
(മുഹമ്മദ്‌ സാലിഹ്, പത്താം തരം)

ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...