Monday, January 3, 2011

പ്രകൃതി പഠന യാത്ര

പ്രകൃതി പഠന യാത്ര

സ്കൂലിലെ ഗ്രീന്‍ ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിലും, കടലുണ്ടി തടി ഡിപ്പോ ഓഫീസിലും അവിടുത്തെ ജൈവ വിഭവ ഉദ്യാനവും സന്ദര്‍ശിച്ചു. 90 വിദ്യാര്‍ത്ഥികളും 9 അധ്യാപകരും പഠനയാത്രയില്‍ പങ്കെടുത്തു.

കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വ്

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ് കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിന്റെ പരിധിയില്‍ വരുന്നത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ്വ് ആണിവിടം. ഇവിടുത്തെ പ്രദേശങ്ങള്‍ ഒരു പ്രത്യേക ജൈവ വ്യവസ്ഥയുടെ ഭാഗമാണ്. അഴിമുഖവും, പുഴയും, മണല്‍ തിട്ടകളും, വേലിയേറ്റ – വേലിയിറക്ക പ്രതിഭാസവും, കണ്ടല്‍ക്കാടുകളും, തീര സമതല പ്രദേശങ്ങളും മറ്റും ജൈവ വൈവിധ്യത്തിന് കളമൊരുക്കുന്നു. വിദൂര ദേശങ്ങളില്‍ നിന്ന് വരുന്ന നിരവധിയിനം ദേശാടന പക്ഷികളുടെ താവളമാണിവിടം. കൂടാതെ അനേകയിനം മത്സ്യങ്ങള്‍, ഞണ്ടുകള്‍, തവളകള്‍, കടലാമകള്‍ ഉള്‍പ്പെടെയുള്ള ഉരകങ്ങള്‍, സസ്തനികള്‍ മുതലായവയുടെ ആവാസകേന്ദ്രം കൂടിയാണിത്.


No comments:

Post a Comment

ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...