22 –മത് സംസ്ഥാന സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് പാലാഴി  ഇരിങ്ങല്ലുർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ ഇന്ന് 12-11-2016 നു കാലത്ത്  11 മണിക്ക് ബഹു: കുന്ദമംഗലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.
              14 ജില്ലകളിൽ നിന്നായി എത്തിയ കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിനു ശേഷം നെറ്റ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യ ജോയിന്റ് സിക്രട്ടറി ഡോ: ഡി. ശെൽവം, കോഴിക്കോട് ജില്ലാ നെറ്റ്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ. മുരളി ബേപ്പൂർ എന്നിവർ ചേർന്നു പതാകയുയർത്തി.
                      കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മനോജ് കുമാർ. എൻ സ്വാഗതമാശംസിച്ച ചടങ്ങിനു കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
                      മേളയുടെ സംഘാടനത്തിടെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ സന്ദീപിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രണ്ട് മിനുറ്റ് മൌനമാചരിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു.
                       കേരള നെറ്റ് ബോൾ അസ്സോസിയേഷൻ ഹോണരറി സിക്രട്ടറി ശ്രീമതി. തനൂജ നുജും റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട് ശ്രീ. ടി. പി. ദാസൻ മുഖ്യാഥിതിയായിരുന്നു. ഫയർ ആന്റ് റസ്ക്യൂ ഡിവിഷണൽ ഓഫീസർ ശ്രീ. അരുൺ അൽഫോൻസ്, അഡിഷണൽ ഡിസ്ട്രിക്ക് മെഡിക്കൽ ഓഫീസർ ഡോ: ആഷാദേവി, ജില്ലാപഞ്ചായത്ത് മെബർ ഉഷ.സി, വി.എം. മോഹനൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി ഹസീന, പി .ടി.എ പ്രസിഡണ്ട് കബീർ കെ.പി, പ്രധാനാധ്യാപിക നളിന. കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഓർഗനൈസിങ്ങ് സിക്രട്ടറി കെ.യു ബാബു നന്ദി രേഖപ്പെടുത്തി.

പച്ചക്കറിതോട്ട നിര്‍മ്മാണ ഉദ്ഘാടനം


സ്കൂള്‍ കാമ്പസിലെ 10 സെന്റ് സ്ഥലത്ത് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ ഗ്രീന്‍ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങള്‍ പച്ചക്കറി കൃഷിചെയ്യുന്നതിന് തുടക്കം കുറിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി ശ്രീജ.വി പച്ചക്കറി വിത്ത് നട്ടാണ് തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിഓഫീസര്‍ നല്‍കുകയും പി.ടി.എ പ്രസിഡണ്ട് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

സീഡ് പുരസ്കാരം 2011

2011 ലെ സീഡിന്റെ പ്രത്യേക പുരസ്കാരം സ്കൂളിന് ലഭിച്ചു.