Monday, January 3, 2011

പ്രകൃതി പഠന യാത്ര

പ്രകൃതി പഠന യാത്ര

സ്കൂലിലെ ഗ്രീന്‍ ഹില്‍സ് നേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിലും, കടലുണ്ടി തടി ഡിപ്പോ ഓഫീസിലും അവിടുത്തെ ജൈവ വിഭവ ഉദ്യാനവും സന്ദര്‍ശിച്ചു. 90 വിദ്യാര്‍ത്ഥികളും 9 അധ്യാപകരും പഠനയാത്രയില്‍ പങ്കെടുത്തു.

കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വ്

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ് കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വിന്റെ പരിധിയില്‍ വരുന്നത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ്വ് ആണിവിടം. ഇവിടുത്തെ പ്രദേശങ്ങള്‍ ഒരു പ്രത്യേക ജൈവ വ്യവസ്ഥയുടെ ഭാഗമാണ്. അഴിമുഖവും, പുഴയും, മണല്‍ തിട്ടകളും, വേലിയേറ്റ – വേലിയിറക്ക പ്രതിഭാസവും, കണ്ടല്‍ക്കാടുകളും, തീര സമതല പ്രദേശങ്ങളും മറ്റും ജൈവ വൈവിധ്യത്തിന് കളമൊരുക്കുന്നു. വിദൂര ദേശങ്ങളില്‍ നിന്ന് വരുന്ന നിരവധിയിനം ദേശാടന പക്ഷികളുടെ താവളമാണിവിടം. കൂടാതെ അനേകയിനം മത്സ്യങ്ങള്‍, ഞണ്ടുകള്‍, തവളകള്‍, കടലാമകള്‍ ഉള്‍പ്പെടെയുള്ള ഉരകങ്ങള്‍, സസ്തനികള്‍ മുതലായവയുടെ ആവാസകേന്ദ്രം കൂടിയാണിത്.


Wednesday, September 15, 2010

ഫ്രീസോഫ്റ്റ് വെയര്‍ ദിനാഘോഷം

ഫ്രീസോഫ്റ്റ് വെയര്‍ ദിനാഘോഷം

ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനംസമുചിതമായി ആഘോഷിച്ചു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനോഘോഷത്തിന്റെ ഭാഗമായി സ്കൂള്‍അസംബ്ലിയില്‍ പ്രിന്‍സിപ്പാള്‍ ശ്രീ കെ.രാജേന്ദ്രന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ദിന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി, സ്കൂള്‍ .ടി.ക്ലബ് അംഗങ്ങളായനിത ഫ്രീ സോഫ്റ്റ് വെയറിന്റെ ആവശ്യകത വ്യക്തമാക്കുകയും ജമീമ സിദ്ധിക്പ്രതിക്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍തല ഡിജിറ്റല്‍ പെയ്ന്റിംഗ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ റാഷിദ വിജയിയായി.














ഡിജിറ്റല്‍ പെയ്ന്റിംഗ് മത്സരത്തില്‍ വിജയിച്ച ചിത്രം


വരകള്‍ വര്‍ണ്ണങ്ങള്‍

റാഷിദ.എം























Monday, August 9, 2010

യുദ്ധ വിരുദ്ധ റാലി

യുദ്ധ വിരുദ്ധ റാലി

ആഗസ്ത് ആറ്, ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ജെ.ആര്‍.സിയും ഗ്രീന്‍ ഹില്‍സ് നേച്ച്വര്‍ ക്ലബ്ബും സംയുക്തമായി യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. കെ രാജേന്ദ്രന്‍ യുദ്ധവിരുദ്ധ സന്ദേശം കുട്ടികള്‍ക്ക് നല്‍കി. ഹെ‍‍ഡ്‍മ്സ്റ്റര്‍ ശ്രീ. എം ബാബുരാജന്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലി ഹൈസ്കൂള്‍ കാമ്പസില്‍ നിന്നും ആരംഭിച്ച് പാല, അത്താണി, പാലാഴി, പാവുപൊയില്‍ എന്നിവടങ്ങളില്‍കൂടി കടന്ന് യു.പി.വിഭാഗം കാമ്പസ്സില്‍ അവസാനിച്ചു. ശ്രീമതി ഗീതാ നായര്‍, ഗോപാലന്‍, അനി‍ല്‍ കുമാര്‍, ശശികല, ബിന്ദു, അനിത, ദിനകുമാരി എന്നീ അധ്യാപകര്‍ റാലിക്ക് നേതൃത്ത്വം നല്‍കി.


Tuesday, November 3, 2009

വിട പറയുന്നു ഞാന്‍....

വിട പറയുന്നു ഞാന്‍....

സ്നേഹസ്സരോജമായ്‌
അന്നു നീയെന്നിലെ
മോഹസ്സരസില്‍
വിരിഞ്ഞ നേരം
ചിത്രശലഭ
മായ്‌ പാറിപ്പറന്നു നീ
മധുരം
നുകര്‍ന്നത് ഞാനറിഞ്ഞു.
നേരമെന്നുടെ കണ്‍കളിലിടം തേടി
വന്നുപോവുന്ന സത്യത്തെ ഞാനോര്‍പ്പൂ
ഒരു കീബോടും, ഒരു മൌസും
ഒരു മോണിറ്ററും വന്നപ്പോള്‍
ഞാനറിയാതെ മറന്നു പോയി
നിന്‍ തുടുത്ത കവിളിണകള്‍.

ഒരു മുറിയില്‍ തനിച്ചൊത്തിരി നേരം
ചിലവഴിച്ചു ഞാനാസത്യത്തിലൂടെ
നഷ്ടപ്പെടുത്തുന്നോരായുസ്സു ഞാന്‍
വേര്‍പാടിന്‍ ദുഃഖം ഗ്രസിച്ചു ഞാനാ-
ദ്യത്തെ തൂലിക ചലിപ്പിച്ചു.
അവനെന്നിലേക്കടുക്കുമ്പോള്‍
മുറിക്കകത്തുനിന്നുഞാന്‍
അസ്വസ്ഥനായി ഞാന്‍മാറിയന്നു
ഏകനാണു ഞാനനാഥനാണ് ഞാന്‍
എന്‍റെ സ്വാര്‍ത്ഥത എന്‍റെ മോഹങ്ങള്‍
പുരാണത്തില്‍ കലിയായിത്തീരുന്നു ഞാന്‍
അല്ലലിന്‍ ദേവത കയറിയിറങ്ങുന്ന
ക്ഷേത്ത്രതിന്‍ ഉടമയയിതീരുന്നു ഞാന്‍
തകരുന്നോരീ ജീവിതശേഷിപ്പ്‌
ഇടറുന്ന വിപഞ്ചിക സ്വരങ്ങള്‍
ഇണകള്‍ ഇടറുന്നു കവിളുകള്‍ ദ്രവിക്കുന്നു
ഇല്ല, ഞാനില്ല... വിടപറയുന്നു ഞാന്‍.
(അതുല്‍ ബാബു, പത്താം തരം ബി)

Monday, November 2, 2009

പ്രിയപ്പെട്ട ഗ്രാമത്തിന്

പ്രിയപ്പെട്ട ഗ്രാമത്തിന്


നിന്‍റെ ശാലീന സൌന്ദര്യത്തെക്കുറിച്ച് വര്‍ണിക്കാന്‍
ഞാന്‍ കവിയല്ല....
നിന്നെ കുറിച്ച് പാടാന്‍ ഞാന്‍ നെരുദയുമല്ല....
ഞാന്‍ വെറുമൊരു കാമുകന്‍
എന്നെ നിരാശപ്പെടുത്തരുതെ
ഞാന്‍ നിന്‍റെ മനോഹരദൃശ്യം പകര്‍ത്താം
ബട്ടണമര്‍ത്തി തെളിയും സ്ക്രീനില്‍
മണവും സൌന്ദര്യവും തട്ടിയകറ്റി
ഞാന്‍ പുതിയ വഴിവെട്ടുമ്പോള്‍
ഭയക്കുന്നു ഞാന്‍ - നിന്നെ മറക്കുമോ
അതിനാല്‍ ഞാന്‍ നല്‍കാം
മണവും മധുരവുമില്ലാത്ത ഒരോര്‍മ്മയഗ്നം
തന്നെ മറന്ന ദുഷ്യന്തനെ -
മോതിരം കാണിച്ചോര്‍മപ്പെടുത്തിയ
ശകുന്തളയെപ്പോലെ
സന്ദേശങ്ങളയച്ച് ഓര്‍മപ്പെടുത്തുക നീയെന്നെ
വിട തരൂ തോഴീ.... പോകട്ടെ ഞാന്‍....
(മുഹമ്മദ്‌ സാലിഹ്, പത്താം തരം)

ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം  2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...